കൊച്ചി: ബിജെപിയിൽ വന്നത് മേയർ സ്ഥാനം തേടി അല്ലെന്നും, സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലായിരുന്നെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. ബിജെപിയിൽ തന്നോട് ഒരു തരം തൊട്ടുകൂടായ്മ ഉണ്ടായിരുന്നുവെന്നും ബിജെപിയിൽ നിന്ന് രാജിവച്ചപ്പോൾ അത് നന്നായി എന്നു പറഞ്ഞവരാണ് കൂടുതൽ പേരുമെന്നും രാമസിംഹൻ പറഞ്ഞു. എല്ലാവർക്കും വീതിച്ചുനൽകാൻ ബിജെപിക്ക് കേരളത്തിൽ അധികാര സ്ഥാനങ്ങളില്ല എന്ന സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാമസിംഹൻ അബൂബക്കറിന്റെ വാക്കുകൾ ഇങ്ങനെ’;
‘മേയറെ കിട്ടണമെങ്കിൽ ആദ്യം ജയിക്കണ്ടേ? എന്തു ബാലിശമായ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്? ഒരു മേയറെ ഉണ്ടാക്കാനല്ലേ നമ്മളെല്ലാം ശ്രമിച്ചത്. അതിനല്ലേ ഞങ്ങളെല്ലാം വന്നത്. മേയറെ ഉണ്ടാക്കണമെങ്കിൽ അതിനായി പ്രവർത്തിക്കണം. ബിജെപിയുടെ പ്രവർത്തകരെ വിശ്വാസത്തിലെടുക്കണം. അവരുടെ കൂടെ നിൽക്കണം. വേരില്ലാത്ത മരങ്ങൾ ചെരിഞ്ഞുവീഴും. പാർട്ടി അതിന്റെ അനുയായികളെ അറിയണം.’
ഞങ്ങളൊന്നും മേയർ സ്ഥാനം തേടി വന്നതല്ല. അക്കാര്യത്തിൽ സുരേന്ദ്രന് തെറ്റുപറ്റി. നിൽക്കാൻ പറ്റാത്തിടത്ത് നിൽക്കാതിരിക്കുക, ഒഴിഞ്ഞു മാറുക. ഈ നിലപാട് പിൻപറ്റിയാണ് രാജിവച്ചത്. അല്ലാതെ പ്രത്യേക ഉദ്ദേശ്യം വച്ചിട്ടോ സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടോ അല്ല. സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലല്ലോ.’
Post Your Comments