
തൊടുപുഴ: ഓട്ടത്തിനിടെ കാറിനു തീ പിടിച്ചു. മണക്കാട് സ്വദേശി ഡിമൽ മാത്യുവും പിതാവ് മാത്യു അഗസ്റ്റിനുമായിരുന്നു കാറിലുണ്ടായിരുന്നത്.
Read Also : കുന്നംകുളത്ത് നിന്ന് ഒളിച്ചോടിയ വികാരിയും വീട്ടമ്മയും മുംബൈയില്‍ പോലീസ് പിടിയില്‍
മണക്കാട്-നെടിയശാല റൂട്ടിൽ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ എൻജിൻ നിന്നുപോയ കാർ വീണ്ടും സ്റ്റാർട്ടു ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോണറ്റിൽ നിന്നു പുക ഉയരുകയായിരുന്നു. ഇതു കണ്ട് ഇരുവരും കാറിൽ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ വാഹനത്തിന്റെ മുൻഭാഗത്ത് തീ പിടിക്കുകയായിരുന്നു. ഓടിക്കൂടിയ പ്രദേശവാസികൾ സമീപത്തു നിന്നു വെള്ളം എത്തിച്ച് തീയണച്ചു.
കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് തൊടുപുഴയിൽ നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Post Your Comments