കുന്നംകുളം: ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയില്‍ നിന്ന് കുന്നംകുളം പോലീസ് പിടികൂടി കുന്നംകുളത്തെത്തിച്ചു. കഴിഞ്ഞ മേയിലാണ് പോലീസ് നടപടിക്കാസ്‌പദമായ സംഭവം. നേരത്തെ ഭര്‍ത്താവായ വികാരിയുടെ അവിഹിതം ഭാര്യ കൈയോടെ പിടികൂടിയിരുന്നു.
പരാതിയെ തുടര്‍ന്ന് വികാരിയെ സ്‌ഥാനത്ത് നിന്നും മാര്‍ത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു. കുന്നംകുളം ആര്‍ത്താറ്റ് ഇടവക വികാരി മാതൃകാപരമല്ലാതെ പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. തുടർന്ന്, വൈദിക സ്‌ഥാനമടക്കമുള്ള പദവികളില്‍നിന്നും ഉത്തരവാദിത്വത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. ഇത്തരം വീഴ്‌ചകള്‍ ഖേദകരവും വേദനാജനകവുമാണെന്ന് മെത്രാപ്പോലീത്ത വ്യക്‌തമാക്കിയിരുന്നു.
അതിനിടെ വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. ഇതിനെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി ഇരുവരെയും മുംബൈയിൽ നിന്നും പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
Post Your Comments