PathanamthittaKeralaNattuvarthaLatest NewsNews

ട്രെയിലറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

മാവേലിക്കര വള്ളിക്കുന്ന് തട്ടാരുടെ കിഴക്കതിൽ തെക്കേമുറി വീട്ടിൽ എസ്. സൂരജ് (27) ആണ് മരിച്ചത്

അടൂർ: അടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാവേലിക്കര വള്ളിക്കുന്ന് തട്ടാരുടെ കിഴക്കതിൽ തെക്കേമുറി വീട്ടിൽ എസ്. സൂരജ് (27) ആണ് മരിച്ചത്.

Read Also : ‘ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരനും ഹോട്ടുമായ പുരുഷൻ’  വിനായകനെ പുകഴ്ത്തി രജിഷ വിജയൻ

തിങ്കളാഴ്ച രാത്രി 11.30-ന് ബൈപാസിലെ ഡയാന ഹോട്ടലിന്‍റെ മുൻവശത്താണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് പോയ ട്രെയിലറും അടൂരിലേക്ക് വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് ഓടിച്ചിരുന്ന സൂരജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button