
കുണ്ടറ: സ്കൂളിന് സമീപത്ത് നിന്ന് എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ചന്ദനത്തോപ്പ് ചാത്തിനാംകുളം വയലില്‍ പുത്തന്‍ വീട്ടില്‍ അഖില്‍കുമാര്‍ (25) ആണ് പിടിയിലായത്.
Read Also : മകളെ കൊന്നത് പോലെ ഭാര്യയേയും ശ്രീമഹേഷ് കൊലപ്പെടുത്തിയതോ? – സംശയവുമായി വിദ്യയുടെ മാതാപിതാക്കൾ
ഇളമ്പള്ളൂര്‍ ക്ഷേത്രപരിസരത്ത് സംശയാസ്പദമായി കണ്ട ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 2.3 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ലഹരിമരുന്നുകള്‍ കണ്ടെത്തുന്നതിനായി തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം റേഞ്ചില്‍ പ്രത്യേക അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിന്റെ ഭാഗമായി കുണ്ടറയില്‍ നടത്തിയ റെയ്ഡിലാണ് എം.ഡി.എം.എ പിടികൂടിയത്.
ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫിന്റെയും കുണ്ടറ പൊലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെയും നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments