
വെള്ളറട: മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലയങ്കാവ് നന്ദനത്തില്‍ പരേതനായ പരമേശ്വരന് നായരുടെയും ശാന്തകുമാരിയുടെയും മകന് ശാന്തകുമാര്‍ (45) ആണ് മരിച്ചത്. മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ശാന്തകുമാർ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Read Also : എംഡിഎംഎ യുമായി കൊലക്കേസ് പ്രതി മട്ടാഞ്ചേരി ടോണി പിടിയിൽ: 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
കഴിഞ്ഞ മൂന്നാം തീയതിയാണ് ആക്രമണം നടന്നത്. അക്കാനി മണിയന് എന്ന് വിളിക്കുന്ന മണിയനാണ് മർദ്ദിച്ചത്. ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ച് ശാന്തകുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. അവശനായി വീട്ടിലെത്തിയ ശാന്തകുമാര്‍ സംഭവം ജേഷ്ഠന് നന്ദകുമാറിനെ അറിയിച്ചു. തുടർന്ന്, നന്ദകുമാറും ശാന്തകുമാറും ചേര്‍ന്ന് അക്രമിയോട് വിവരം ചോദിക്കാൻ ചെന്നപ്പോള്‍ മണിയന് വീണ്ടും നന്ദകുമാറിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. റോഡുവക്കിലെ ഓടയില്‍ തലയിടിച്ച് വീണ ശാന്തകുമാറിനെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
Post Your Comments