കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചിറകില്‍ ഇന്‍ഡിഗോ വിമാനം ഇടിച്ചു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ അനുമതി കാത്തുനില്‍ക്കുമ്പോഴാണ് ഇന്‍ഡിഗോ വിമാനം ചിറകില്‍ ഇടിച്ചത് സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.
Read Also: സംസ്ഥാനം ചുട്ടുപൊള്ളുന്നു, മാര്‍ച്ച് 31 വരെ വെന്തുരുകും
കൊല്‍ക്കത്തയിലെ റണ്‍വേയിലേക്ക് പ്രവേശിക്കാന്‍ ക്ലിയറന്‍സ് കാത്ത് നില്‍ക്കുമ്പോള്‍ മറ്റൊരു എയര്‍ലൈനിന്റെ വിമാന ചിറകിന്റെ അറ്റം തങ്ങളുടെ വിമാനത്തിന്റെ മുകളില്‍ ഉരസുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. അപകടത്തിന് ശേഷം വിമാനം ബേയിലേക്ക് മടങ്ങി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് ക്ഷമ ചോദിച്ചു.
Post Your Comments