
ഇരിട്ടി: വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച ബൈക്ക് യാത്രക്കാരന്റെ തലയില്‍ പാമ്പ് കടിച്ചു. പടിയൂര്‍ നിടിയോടിയിലെ കെ. രതീഷിനാണ് (40) കടിയേറ്റത്.
Read Also: വാഹന പരിശോധനക്കിടെ വന്‍ ലഹരി വേട്ട; നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ രണ്ട് പേര് അറസ്റ്റില്‍
തലയില്‍ കടിയേറ്റപ്പോഴാണ് ഹെല്‍മറ്റ് അഴിച്ചുനോക്കിയത്. അകത്ത് പാമ്പണെന്ന് കണ്ടപ്പോള്‍ വെപ്രാളത്തിനിടയില്‍ ഹെല്‍മറ്റ് എറിഞ്ഞു. കടിച്ച പാമ്പിനെ തിരിച്ചറിയാനും കഴിഞ്ഞില്ല. ഉടന്‍ ബന്ധുക്കള്‍ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.
പരിശോധനയ്ക്കിടയിലാണ് പെരുമ്പാമ്പ് ആണെന്നും വിഷമില്ലാത്തതാണെന്നും മനസ്സിലായത്. വനം വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് രതീഷ്.
Post Your Comments