കൊച്ചി: പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ്. ആർഷോയുടെ ഭാഗത്ത് തെറ്റില്ലെന്നും ആർഷോ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ലെന്നും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വിഎസ് ജോയ് വ്യക്തമാക്കി. ആർഷോ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതായി കാണിക്കുന്നത് എൻഐസിയിലെ പിഴവായിരുന്നെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
ആർഷോ മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടിയെന്നും പരീക്ഷയ്‌ക്ക് റജിസ്റ്റർ ചെയ്തെന്നും പറഞ്ഞ മുൻ നിലപാടാണ് കോളജ് പ്രിൻസിപ്പൽ തിരുത്തിയത്. ആർഷോ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചതായും ഇതേ തുടർന്ന് അക്കൗണ്ട്സ് വിഭാഗത്തിൽ പരിശോധിച്ചപ്പോൾ പിഴവ് ബോധ്യപ്പെട്ടതായും പ്രിൻസിപ്പൽ പറഞ്ഞു.
കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
‘വിദ്യാർത്ഥി ഫീസ് അടച്ചിട്ടില്ല. പക്ഷെ റജിസ്റ്റര്‍ ചെയ്ത വിദ്യാർത്ഥികളുടെ പട്ടികയിലാണ്. എൻഐസിയിലെ സാങ്കേതികപ്പിഴവാണ് വിദ്യാർത്ഥി റജിസ്റ്റർ ചെയ്തതായി കാണിക്കുന്നത്. ഇത് ഞങ്ങൾക്ക് തിരുത്താനാകുന്ന രേഖയല്ല. ഇതിന്റെ കൺട്രോൾ പാനൽ എൻഐസിയുടെ കൈയിലാണ്,’ ഡോ. വിഎസ് ജോയ് വ്യക്തമാക്കി.
Post Your Comments