ഒരേ വീട്ടിൽ തന്നെ രണ്ട് തവണയാണ് കള്ളൻ കയറിയത് കുറ്റബോധം കൊണ്ട് എഴുതി വച്ച ക്ഷമാപണക്കുറിപ്പ് വിനയായി. രണ്ടാമത്തെ തവണ നടത്തിയ മോഷണത്തില്‍ ഒരു ലക്ഷത്തിലധികം വില വരുന്ന സാധനങ്ങളും അടിച്ചെടുത്താണ് കള്ളൻ മുങ്ങിയത്. എന്നാൽ, മോഷണം കഴിഞ്ഞ് അതിൽ, ‘ഐ ആം സോറി’ എന്ന ഒരു കുറിപ്പും എഴുതി വെച്ചാണ് കള്ളന്‍ പോയത്.
സൈമൺ ടോളി എന്ന 39കാരനായ മോഷ്ടാവാണ് കളവ് നടത്തിയത്. ടെലിവിഷൻ, പിറ്റ് ബൈക്ക്, പഴ്സ്, ബാങ്ക് കാർഡ് തുടങ്ങിയ വസ്തുക്കളാണ് ഇയാൾ ഈ വീട്ടിൽ നിന്നും മോഷ്‌ടിച്ചത്. ഇവയെല്ലാം എടുത്ത് കടന്നു കളയുന്നതിന് മുമ്പായിട്ടാണ് ടോളി ഒരു ക്ഷമാപണക്കുറിപ്പ് എഴുതി വച്ചത്. യുകെയിലാണ് ഈ മോഷണം നടന്നത്.
ആദ്യം പണവും ബാങ്ക് കാർഡും അടങ്ങിയ പഴ്സ് കാണാതെ പോയത് മാത്രമാണ് യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. പിറ്റേന്ന് ഇവരുടെ കസിൻ എത്തിയപ്പോഴാണ് ടിവി അടക്കം പല വസ്തുക്കളും വീട്ടിൽ നിന്നും കാണാതെ പോയതായി ശ്രദ്ധയിൽ പെട്ടത്. അതിനിടെ യുവതിക്ക് തന്റെ കാർഡുപയോഗിച്ച് ആരോ പണം വലിച്ചതായുള്ള നോട്ടിഫിക്കേഷനും ഫോണിൽ കിട്ടി.
അതിനിടെ ടോളി മോഷ്ടിച്ച പിറ്റ് ബൈക്ക് യുവതിയുടെ അയൽക്കാരന് വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇയാൾ യുവതിയെ കാര്യം അറിയിച്ചതോടെ യുവതി കള്ളനെ തപ്പിയിറങ്ങുകയായിരുന്നു. ഫേസ്ബുക്കിൽ ഉള്‍പ്പെടെ നടത്തിയ ചില അന്വേഷണങ്ങൾക്കൊടുവിൽ നേരിട്ട് ടോളിയെ ബന്ധപ്പെട്ടു. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു എന്നും ആ പണം തിരികെ തരാമെന്നും ടോളി യുവതിയോട് സമ്മതിച്ചു.
ഏതായാലും വൈകാതെ ഇയാൾ പൊലീസ് പിടിയിലായി. രണ്ട് വർഷം തടവിനും ശിക്ഷിക്കപ്പെട്ടു.
Post Your Comments