പ്രവിത്താനം: പ്രവിത്താനത്ത് കുറുനരികളുടെ ആക്രമണം. വീട്ടില്‍ വളര്‍ത്തിയിരുന്ന 13 വാത്തകളെ കുറുനരികള്‍ കടിച്ചു കൊന്നു. പ്രവിത്താനം പഞ്ഞിക്കുന്നേല്‍ റോയിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന വാത്തകളെയാണ് നരികള്‍ കൊന്നത്.
Read Also : കാസർഗോഡ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി: പ്രതിയെ കസ്റ്റഡിയിലെടുക്കവെ കൈഞരമ്പ് മുറിക്കാൻ ശ്രമം
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വാത്തകളെ വീടിനു സമീപം പാടത്ത് തീറ്റതേടാന്‍ ഇറക്കിവിട്ടതായിരുന്നു. അപ്പോഴാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കുറുനരികള്‍ കൂട്ടത്തോടെ എത്തിയിരുന്നെങ്കിലും വീട്ടുകാര്‍ ഓടിച്ചുവിട്ടിരുന്നു.
Read Also : ബാലരാമപുരം മതപഠനശാലയിലെ ആത്മഹത്യ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി, ആൺസുഹൃത്തിനെതിരെ പോക്സോ കേസ്
ഒരു വാത്തയ്ക്ക് ഏകദേശം രണ്ടായിരം രൂപയോളം വില വരുമെന്ന് റോയി പറഞ്ഞു.
Post Your Comments