
കൊടുങ്ങല്ലൂർ: യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളിൽ ഒരാൾ പൊലീസ് പിടിയിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് ശബരീനാഥ് എന്ന അപ്പുവാണ് അറസ്റ്റിലായത്.
എടവിലങ്ങ് എരുമക്കൂറ കോളനിയിൽ കഴിഞ്ഞ മാസം 15നാണ് കേസിനാസ്പദമായ സംഭവം. വിഷ്ണു, സച്ചിൻ, ഉബീഷ് എന്നിവരാണ് കത്തികൊണ്ടുള്ള ആക്രമണത്തിനിരയായത്.
എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐ രവികുമാർ, സി.പി.ഒമാരായ സനേഷ്, ഫൈസൽ, രാജൻ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments