ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ജുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി) ആണ് മരിച്ചത്.
Read Also : മലയാളിയായ മുതിര്‍ന്ന അഭിഭാഷകന് കെ.വി വിശ്വനാഥന് ശനിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും
തിരുവൻവണ്ടൂരിലെ ഉമയാറ്റുകര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തിരുവൻവണ്ടൂർ ക്ഷേത്രോത്സവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ് മുത്തശിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : വീടിന്റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ മരം കടപുഴകി വീണു : സ്ത്രീക്ക് ഗുരുതര പരിക്ക്
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments