
കണ്ണൂർ: ടെറസിലേക്ക് മരം കടപുഴകി വീണ് സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. പൂപ്പറമ്പ് സ്വദേശി ആർച്ച മല്ലിശ്ശേരിക്കാണ് പരിക്കേറ്റത്.
കണ്ണൂർ എരുവശേരിയിൽ ആണ് സംഭവം. വീടിന്‍റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. ടെറസിൽ ചോര വാർന്ന് കിടന്ന സ്ത്രീയെ ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Read Also : അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു: സംഭവം കോട്ടത്തറ ആശുപത്രിയിൽ
പരിക്കേറ്റ സ്ത്രീ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments