KeralaLatest NewsNews

മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ശനിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും

ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് മൂന്ന് ദിവസത്തിനുള്ളില്‍

ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന്‍ ശനിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സത്യപ്രതിജ്ഞ നടക്കും. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം മൂന്ന് ദിവസത്തിനുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. പാലക്കാട് കല്‍പാത്തി സ്വദേശിയാണ് അഡ്വ. കെ.വി വിശ്വനാഥന്‍. ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി ജെ പ്രശാന്ത് കുമാര്‍ മിശ്രയും നാളെ സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും.

Read Also: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു: സംഭവം കോട്ടത്തറ ആശുപത്രിയിൽ

ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയും ജഡ്ജിമാരാക്കാനാണ് കൊളീജിയം ശുപാര്‍ശ നല്‍കിയത്. 32 വര്‍ഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 2009 ലാണ് ഇദ്ദേഹം സുപ്രീം കോടതിയിലെ സീനീയര്‍ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളീജീയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതോടെ 2030 ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ.വി വിശ്വനാഥന്‍ എത്താന്‍ സാധ്യതയേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button