ThiruvananthapuramLatest NewsKeralaNattuvarthaNews

‘അഭിവാദ്യങ്ങൾ പ്രിയ സഖാവേ’; പരാതിയുണ്ടെന്ന് നന്ദിത, അവസാനം വരെ കൂടെ നിന്ന കണ്ടക്ടർ പ്രദീപിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്ത, സംഭവത്തിൽ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർക്ക് കൈയ്യടിച്ച് സൈബർ സഖാക്കളും സോഷ്യൽ മീഡിയയും. കെഎസ്ആര്‍ടിസി ബസില്‍ യുവനടിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ പിടികൂടന്നതില്‍ നിര്‍ണായകമായത് കണ്ടക്ടറുടെ ഇടപെടലായിരുന്നു.

കെഎസ്ആര്‍ടിസി അങ്കമാലി ഡിപ്പോയിലെ കണ്ടക്ടറും സിപിഎം കുന്നുകര മുന്‍ ജെബിഎസ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ പ്രദീപാണ് നിര്‍ണായ ഇടപെടലിലൂടെ പരാതിക്കാരിയായ യുവതിക്ക് പിന്തുണ നല്‍കിയത്. കണ്ടക്ടറുടെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ടക്ടറുടെ ഇടപെടല്‍ കൊണ്ടാണ് കോഴിക്കോട് ചേവായൂര്‍ സ്വദേശി സവാദ്(27) പിടിയിലായത്.

സിനിമാപ്രവര്‍ത്തകയായ തൃശ്ശൂര്‍ സ്വദേശിനി ഷൂട്ടിങ്ങിനായി കെഎസ്ആര്‍ടിസി ബസില്‍ എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയില്‍ നിന്നാണ് സവാദ് ഈ ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലിയില്‍നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാന്‍ തുടങ്ങി. കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു.

അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! പുതിയ നിയമം തീർച്ചയായും അറിയൂ

ഇതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു പരാതി പറഞ്ഞു. ഉടന്‍ ഓടിയെത്തിയ കണ്ടക്ടര്‍ നിങ്ങള്‍ക്ക് പരാതിയുണ്ടോ? എന്ന ചോദ്യം ചോദിക്കുന്നത്. ഉടന്‍ തന്നെ പരാതിയുണ്ടെന്ന് യുവതി അറിയിച്ചു. ഇതോടെ ബസിന്റെ വാതിലുകള്‍ തുറക്കരുതെന്ന് ഡ്രൈവര്‍ക്ക് കണ്ടക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍,അത്താണി സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടി.

പിന്തുടര്‍ന്ന് കണ്ടക്ടര്‍ യുവാവിനെ പടിച്ചു നിരത്താന്‍ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയില്‍ കാണാം.

വാക്കുപാലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്! പൈലറ്റ്, ക്യാബിൻ ക്രൂ പോസ്റ്റുകളിൽ നടന്നത് വമ്പൻ നിയമനങ്ങൾ

പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.

ബസിലെ കണ്ടക്ടര്‍ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവര്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

കണ്ടക്ടറെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

രാജ്യത്ത് വിവാഹമോചനം കൂടുതലും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍: സുപ്രീം കോടതി

‘നിങ്ങള്‍ക്ക് പരാതിയുണ്ടോ..
എന്ന് ചോദിച്ച ഈ കണ്ടക്ടര്‍ നമ്മള്‍ കണ്ടു പരിചയിച്ച ഒരുപാട് വാര്‍പ്പ് മാതൃകകളെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി.
ട്രോളുകള്‍ക്കപ്പുറം തങ്ങള്‍ ജോലി ചെയ്യുന്ന ബസ്സില്‍ ഒരു യുവതിക്ക് മോശം അനുഭവം ഉണ്ടായി എന്ന് മനസ്സിലാക്കിയ ഉടന്‍ ഒരു വിമുഖതയും കാണിക്കാതെ അവളോടൊപ്പം നിന്ന് അവള്‍ക്ക് വേണ്ടി പോരാടിയ ആ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രബുദ്ധ കേരളത്തിന്റെ കയ്യടി അര്‍ഹിക്കുന്നുണ്ട്…
മനുഷ്യാ നിങ്ങളാണ് മനുഷ്യന്‍’. എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്.

സംസ്ഥാനത്ത് താപനില ഉയരും: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

‘എല്ലാവരും ആ കണ്ടക്ട്ടറെ തിരയുന്ന തിരക്കിലാണ്. ഇതാണ് ആ മനുഷ്യൻ, അടിമുടി പാർട്ടിയാണ്.
പേര് കെ കെ പ്രദീപ്, നിലവിൽ സിപിഐഎം കുറ്റിപ്പുഴ ബ്രാഞ്ച് സെക്രട്ടറിയും KSRTC എംപ്ലോയീസ് യൂണിയൻ CITU സംസ്ഥാന കമ്മിറ്റി അംഗംവുമാണ്
അഭിവാദ്യങ്ങൾ സഖാവെ …
നമ്മളല്ലാതെ മറ്റാര് ….’ എന്ന് മറ്റൊരാൾ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button