ന്യൂഡല്‍ഹി : രാജ്യത്ത് വിവാഹമോചനങ്ങള്‍ കൂടുതലായും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍ നിന്നാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സഞ്ജയ കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
Read Also: ജിയോളജിസ്റ്റ് എന്ന വ്യാജേന ക്വാറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതികൾ അറസ്റ്റിൽ
തര്‍ക്കവുമായയെത്തിയ ദമ്പതികള്‍ പ്രണയവിവാഹിതരാണെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതക്ക് കോടതി നിര്‍ദ്ദേശിച്ചെങ്കിലും ഭര്‍ത്താവ് ആദ്യം സമ്മതിച്ചില്ല. എന്നാല്‍ അടുത്തകാലത്തുണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താങ്കളുടെ സമ്മതം കൂടാതെതന്നെ വിവാഹമോചനത്തിന് അനുമതി നല്‍കാന്‍ അധികാരമുണ്ടെന്ന് കോടതി ഭര്‍ത്താവിനെ ഓര്‍മിപ്പിച്ചു. ഇതോടെ മധ്യസ്ഥ ചര്‍ച്ചക്ക് ഭര്‍ത്താവ് തയ്യാറാവുകയായിരുന്നു.
കൂട്ടിയോജിപ്പിക്കാനാകത്ത വിധം തകര്‍ന്ന ബന്ധമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ കക്ഷികളില്‍ ഒരാള്‍ ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ പോലും, വിവാഹമോചനത്തിന് അനുമതി നല്‍കാമെന്ന് സുപ്രീം കോടതി ഈ മാസം ആദ്യം വിധിച്ചിരുന്നു. ഇതിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments