Latest NewsNewsBusiness

അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! പുതിയ നിയമം തീർച്ചയായും അറിയൂ

അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗ ചട്ടങ്ങളിലാണ് ആർബിഐ ഭേദഗതി വരുത്തിയിരിക്കുന്നത്

വിദേശ രാജ്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗ ചട്ടങ്ങളിലാണ് ആർബിഐ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതോടെ, വിദേശ രാജ്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം ബാധകമാകും. ഇത് സംബന്ധിച്ച ഉത്തരവ് ആർബിഐ പുറത്തിറക്കിയിട്ടുണ്ട്.

വിദേശ യാത്രകളിൽ വലിയ തോതിൽ പണം ചെലവഴിക്കുന്നത് ഉയരുന്ന പശ്ചാത്തലത്തിലാണ് ആർബിഐയുടെ പുതിയ തീരുമാനം. എൽആർഎസ് സ്കീം പ്രകാരം, ഇന്ത്യൻ ഉപയോക്താക്കൾക്ക് ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു വർഷം 2,50,000 ഡോളർ (2.06 കോടി രൂപ) വരെയാണ് ചെലവഴിക്കാൻ സാധിക്കുക. ഈ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിലാകും.

Also Read: ഛത്രപതി ശിവജി മഹാരാജിന്റെ വാളും ലോഹ നഖങ്ങളും ബ്രിട്ടനില്‍ നിന്ന് തിരികെ കൊണ്ടുവരാനൊരുങ്ങി ഇന്ത്യ

ജൂലൈ 1 വരെ ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ടിസിഎസ് ലെവി ചുമത്തും. അതിനുശേഷം 20 ശതമാനമാണ് ലെവി ചുമത്തുക. ഇതോടെ, ക്രെഡിറ്റ് കാർഡ് ബില്ലിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ, ഇന്ത്യയ്ക്ക് പുറത്ത് ഉപയോഗിക്കുന്ന ഡെബിറ്റ് കാർഡ്, ഫോറക്സ് കാർഡ്, ബാങ്ക് ട്രാൻസ്ഫറുകൾ എന്നിവ മാത്രമാണ് എൽആർഎസിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button