രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ജീവനക്കാരെ നിയമിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് നിയമനങ്ങൾ നടത്തുമെന്ന പ്രഖ്യാപനങ്ങൾ എയർലൈൻ നടത്തിയിരുന്നു. ഇതിനെ പിന്നാലെയാണ് 500- ലധികം ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 280- ലധികം പൈലറ്റുമാരെയും, 250 ക്യാബിൻ ജീവനക്കാരെയുമാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ദില്ലി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്.
പൈലറ്റുമാരുടെയും, ക്യാബിൻ ക്രൂ അംഗങ്ങളുടെയും ഒഴിവുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ തൊഴിലാളികളെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചിരുന്നു. നിലവിൽ, എയർ ഇന്ത്യ എക്സ്പ്രസ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. അന്തർദേശീയ, ആഭ്യന്തര റൂട്ടുകളിൽ കൂടുതൽ ഫ്ലൈറ്റ് സർവീസ് നടത്തുമ്പോൾ അതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം ഉയർത്തുന്നതിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ് ഡ്രൈവുകൾ സംഘടിപ്പിച്ചത്.
Also Read: മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണം: നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
Post Your Comments