PathanamthittaKeralaNattuvarthaLatest NewsNews

പി​ക്ക​പ്പ് വാ​നി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

പൂ​ഴി​ക്കാ​ട് - ത​വ​ളം​കു​ളം സോ​മാ​ല​യ​ത്തി​ൽ വേ​ണു​വി​ന്‍റെ മ​ക​ൻ വി​ഷ്ണു​വാ​ണ് (മ​ണി​ക്കു​ട്ട​ൻ- 22) മ​രി​ച്ച​ത്

പ​ന്ത​ളം: പി​ക്ക​പ്പ് വാ​നി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. പൂ​ഴി​ക്കാ​ട് – ത​വ​ളം​കു​ളം സോ​മാ​ല​യ​ത്തി​ൽ വേ​ണു​വി​ന്‍റെ മ​ക​ൻ വി​ഷ്ണു​വാ​ണ് (മ​ണി​ക്കു​ട്ട​ൻ- 22) മ​രി​ച്ച​ത്.

Read Also : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ചത് അനഘ, യൂണിവേഴ്‌സിറ്റിയിൽ പേര് നൽകിയപ്പോൾ അത് എസ്.എഫ്.ഐ നേതാവ് ആയി: ആൾമാറാട്ടം

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.40ഓ​ടെ എം​സി റോ​ഡി​ൽ കു​ര​മ്പാ​ല പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​രി​ൽ സി​നി​മ ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ഷ്ണു​വും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വി​ഷ്ണു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് കീ​രു​കു​ഴി സ്വ​ദേ​ശി അ​മി​നെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേഷം മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മാ​താ​വ്: അ​ജി​ത. സ​ഹോ​ദ​ര​ൻ: സി​ദ്ധാ​ർ​ഥ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button