ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ലല്ലോ’: മംമ്ത

കൊച്ചി: ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് അധികാരികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത് തന്നെ സുരക്ഷിതമല്ല എന്ന് മംമ്ത പറയുന്നു.

മംമ്ത മോഹന്‍ദാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം;

മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയവരുടെ ഇരകളാവുകയാണോ നിരപരാധികളായ ആളുകള്‍? മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഈ അവസ്ഥ ഇനിയും അവഗണിക്കാന്‍ കഴിയില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയില്‍ നടന്ന ദാരുണമായ ഈ രണ്ടു സംഭവങ്ങളും.

6 മാസത്തിനിടയിൽ 33 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ: മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ

ഡോ. വന്ദന ദാസിന് ആദരാഞ്ജലികള്‍. അവളുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അവര്‍ കടന്നു പോകുന്ന അവസ്ഥ എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. അവര്‍ക്കുണ്ടായിരുന്ന ഒരേയൊരു കുട്ടിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞാന്‍ മുമ്പ് പറഞ്ഞതു പോലെ പോയവര്‍ക്ക് പോയി. ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ് പക്ഷേ ഒന്നും മാറുന്നില്ല.

എല്ലാവരും എല്ലാം മറന്നു പോകുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളും അത് നടപ്പിലാക്കുന്നവരും എവിടെയാണ്. വലിയ പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണ്, പക്ഷേ എപ്പോള്‍? ആര് ചെയ്യും? എല്ലാം എന്നെങ്കിലും ശരിയാകുമെന്ന് പ്രതീക്ഷിച്ച് ജീവിച്ചു മരിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ.

പുരുഷ ഫെർട്ടിലിറ്റി: പിതൃത്വത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള വേനൽക്കാല മുൻകരുതലുകൾ ഇവയാണ്

എന്നെ എപ്പോഴും അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യം ക്രൂരമായ കൊലപാതകത്തില്‍ ഇത്രയധികം ദൃക്സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ലല്ലോ എന്നതാണ്. എനിക്കത് ഒട്ടും മനസ്സിലാകുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button