KeralaLatest NewsNews

6 മാസത്തിനിടയിൽ 33 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ: മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ വിതരണ സംഘത്തിലെ പ്രധാന കണ്ണിയും നിരവധി എൻഡിപിസ് കേസുകളിൽ പ്രതിയുമായ യുവാവ് പിടിയിൽ. ഒല്ലൂർ വളർക്കാവ് അഞ്ചേരി സ്വദേശി അരുൺ ആണ് എക്‌സൈസിന്റെ പിടിയിലായത്. 2022 ഒക്ടോബർ 28 ന് രജിസ്റ്റർ ചെയ്ത NDPS 63/2022 നമ്പർ കേസിന്റെ അന്വേഷണത്തിനിടയിലാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഡി ശ്രീകുമാറിന്റെ നേതൃത്വത്തിലുളള സംഘം ഇയാളെ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്തത്.

Read Also: ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണമെന്ന് ഷെയ്ൻ നിഗം

ഒന്നാം പ്രതി സിതിന്റെ കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ ഇയാളുമായി അരുൺ നിരന്തര ബന്ധം പുലർത്തിയിരിക്കുന്നതായി ബോധ്യപ്പെട്ടിരുന്നു. അരുണിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ കഴിഞ്ഞ ആറു മാസത്തിനിടയിൽ മുപ്പത്തിമൂന്ന് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരിക്കുന്നതായി കണ്ടെത്തി. ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവരിൽ ഭൂരിഭാഗം പേരും മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവരാണെന്നും എക്‌സൈസ് കണ്ടെത്തി.

3.72 കിലോഗ്രാം കഞ്ചാവ് കാറിൽ കടത്തിയതിന് ഷൊർണൂർ പോലീസ് അരുണിനെ അറസ്റ്റ് ചെയ്തു കേസ് എടുത്തിരുന്നു. പാലക്കാട് സെക്കൻഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആ കേസിന്റെ വിചാരണ നടന്നുവരികയാണ്. 1.3 കിലോഗ്രാം കഞ്ചാവ് ബൈക്കിൽ കടത്തിയ കുറ്റത്തിന് തൃശ്ശൂർ റേഞ്ചിലും, 3.2 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ തൃശ്ശൂർ സ്‌ക്വാഡ് ഓഫീസിലും അരുണിനെതിരെ കേസുണ്ട്. ഈ കേസുകളിലെല്ലാം അരുൺ ജാമ്യം എടുത്തിട്ടുണ്ട്. രണ്ടിലധികം മേജർ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.

Read Also: ഗവർണറുടെ നടപടി തെറ്റ്: ഷിൻഡെ സർക്കാരിന് തുടരാം, ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്ന് സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button