കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കോട്ടയം മുട്ടുചിറയിലെ വന്ദന ദാസിന്റെ വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രി, വന്ദനയുടെ പിതാവ് മോഹന്‍ദാസ്, മാതാവ് വസന്ത കുമാരി എന്നിവരുമായി ആശയ വിനിമയം നടത്തി. അവരെ ആശ്വസിപ്പിച്ചു.
വന്ദനയുടെ സ്മൃതി കുടീരത്തില്‍ മന്ത്രി പുഷ്പ്പാര്‍ച്ചന നടത്തി. മതാപിതാക്കളും മന്ത്രിയും തമ്മിലുള്ള കൂടികാഴ്ച അരമണിക്കൂറോളം നീണ്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജില്‍ ലാല്‍ എന്നിവരും സ്മൃതി ഇറാനിക്കൊപ്പം ഡോ. വന്ദനയുടെദാസിന്റെ വീട്ടിലെത്തിയിരുന്നു.
ഈ മാസം 9-ന് പുലര്‍ച്ചെയായിരുന്നു കേരളത്തെ നടുക്കിയ സംഭവം നടന്നത്. വൈദ്യ പരിശോധനയ്ക്കെത്തിച്ച നെടുമ്പന യു.പി സ്‌കൂള്‍ അദ്ധ്യാപകന്‍ സന്ദീപാണ് വന്ദനയെ കൊലപ്പെടുത്തിയത്. ചികിത്സിക്കുന്നതിനിടെയില്‍ ഇയാള്‍ അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. പ്രതി ആശുപത്രിയില്‍ വെച്ചായിരുന്നു വന്ദനയെ കൊലപ്പെടുത്തിയത്. പോലീസിന്റെ സാന്നിധ്യത്തിലാണ് വന്ദന ദാരുണമായി കൊല്ലപ്പെട്ടത്.
Post Your Comments