ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്, ടിനി ടോമിന് പേടിയാണെങ്കില്‍ മകനെ സ്‌കൂളിലും വിടണ്ട’

കൊച്ചി: ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെ, സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഇപ്പോൾ, ലഹരി നിയമവിധേയമാക്കണമെന്ന വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. ഡ്രഗ് യൂസ് അല്ല, ഡ്രഗ് അബ്യൂസ് ആണ് ഇവിടുത്തെ പ്രശ്‌നം എന്ന് രഞ്ജന്‍ പ്രമോദ് ഒരു അഭിമുഖത്തിൽ പറയുന്നു.

രഞ്ജന്‍ പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ;

‘നമ്മള്‍ക്ക് ലഹരിയെ തടയാന്‍ സാധിക്കുന്നില്ല. ഇവിടുത്തെ പ്രശ്നം ഡ്രഗ് യൂസ് അല്ലാ, ഡ്രഗ് അബ്യൂസാണ്. കൊക്കെയ്നും എംഡിഎംഎയും ഒക്കെ കിട്ടുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. കാരണം ഒരു ഗ്രാമിന് 12000 രൂപയും 15000 രൂപയുമാണ്.’

പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു : സംഭവം പാലക്കാട്

‘ഇതൊരു സാധാരണക്കാരന് വാങ്ങാന്‍ കഴിയുന്നതല്ല, ലഹരിയിലും മായം ചേര്‍ത്താണ് നല്‍കുന്നത്. ഡ്രഗ്സ് എങ്ങനെ ഉപയോഗിക്കണമെന്ന ഗൈഡന്‍സും ഇവിടെയില്ല. ഡ്രഗ്‌സ് ഓപ്പണാക്കി ലീഗലാക്കിയാല്‍ സര്‍ക്കാരിന് ടാക്സ് കിട്ടും. എല്ലാം കൊണ്ടും നല്ലത് അതാണ്. ഇതാണ് അതിനുളള പരിഹാരം രഞ്ജന്‍ പ്രമോദ് പറയുന്നത്.’

‘ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്. ടിനി ടോമിന് ലഹരി പേടിച്ച് സിനിമയില്‍ മകനെ വിടാന്‍ പേടിയാണെങ്കില്‍ സ്‌കൂളിലും വിടാന്‍ സാധിക്കില്ല. പളളിയുടെ കീഴില്‍ അച്ഛന്‍മാര്‍ നടത്തുന്ന സ്‌കൂളില്‍ വരെ ലഹരി കേറി വരികയാണ്.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button