Latest NewsNews

കോവിഡ് ഭേദമായവരിലെ ലോംഗ് കോവിഡ് ലക്ഷണങ്ങൾ തള്ളിക്കളയരുത്, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് ഭേദമായ ചിലരിൽ ദീർഘ നാളുകൾ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രശ്നങ്ങളെയാണ് ലോംഗ് കോവിഡ് എന്ന് പറയുന്നത്

കോവിഡ് ഭേദമായവരിൽ കാണപ്പെടുന്ന ലോംഗ് കോവിഡിനെ നിസാരവൽക്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദ്ദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ, കോവിഡ് വന്നവരിൽ 6 ശതമാനം പേരിലാണ് ദീർഘകാലം നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകത്തിൽ നിന്ന് കോവിഡ് പൂർണമായും തുടച്ചു മാറ്റപ്പെട്ടിട്ടില്ലെന്നും, ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

കോവിഡ് ഭേദമായ ചിലരിൽ ദീർഘ നാളുകൾ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രശ്നങ്ങളെയാണ് ലോംഗ് കോവിഡ് എന്ന് പറയുന്നത്. ഇവ പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. ലോംഗ് കോവിഡ് ഉള്ളവരിൽ അമിത കിതപ്പ്, ശ്വാസംമുട്ടൽ, ആസ്ത്മയ്ക്ക്
സമാനമായ ലക്ഷണങ്ങൾ, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയൽ, ശ്വാസകോശ സ്തരത്തിൽ ഓക്സിജൻ- കാർബൺ ഡൈ ഓക്സൈഡ് വാതക കൈമാറ്റത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടുവരാറുണ്ട്. അതിനാൽ, ലോംഗ് കോവിഡ് ബാധിതർ മൂന്ന് മാസത്തിലൊരിക്കൽ വൈദ്യ പരിശോധന നടത്തുന്നത് നല്ലതാണ്.

Also Read: നീറ്റ് 2023: വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ അടിസ്ഥാനത്തിൽ സർവീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button