ഇത്തവണത്തെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കാൻ ഒരുങ്ങി കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ അടിസ്ഥാനത്തിൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ഇതിനുപുറമേ, അവശ്യ ഘട്ടങ്ങളിൽ അഡീഷണൽ സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്കടിസ്ഥാനപ്പെടുത്തിയാണ് സർവീസുകൾ ഷെഡ്യൂൾ ചെയ്യുക. ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ, വയനാട് തുടങ്ങിയ പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാം വിദ്യാർത്ഥികളുടെ തിരക്കിനനുസൃതമായാണ് സർവീസുകൾ ക്രമീകരിക്കുക. കൃത്യമായ ഇടവേളകളിലും കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ കെഎസ്ആർടിസിയുടെ ടോൾ ഫ്രീ നമ്പറുമായോ, കൺട്രോൾ റൂമുയോ ബന്ധപ്പെടാവുന്നതാണ്.
Also Read: മഹാ മ്യതുഞ്ജയ മന്ത്രം അറിഞ്ഞിരിക്കണം, അത് ഉരുവിട്ടാല്‍ ഏത് ആപത്ഘട്ടത്തിലും മനുഷ്യരെ തുണയ്ക്കും
Post Your Comments