മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ റിപ്പോർട്ടിംഗ് സമയം അനുസരിച്ച് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. പതിവ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനാൽ, പരീക്ഷ ഹാളിൽ പാലിക്കേണ്ട ഡ്രസ് കോഡും, ഹാളിൽ അനുവദിച്ചിരിക്കുന്ന വസ്തുക്കളും മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. റിപ്പോർട്ടിംഗ് സമയത്തിനുശേഷം പരീക്ഷ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിലെ 14 കേന്ദ്രങ്ങളിലടക്കം, രാജ്യത്തുടനീളം 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഇത്തവണ ദേശീയതലത്തിൽ 20 ലക്ഷം വിദ്യാർത്ഥികളും, കേരളത്തിൽ നിന്ന് 1.28 ലക്ഷം വിദ്യാർത്ഥികളുമാണ് നീറ്റ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 16 നഗരങ്ങളിലെ കേന്ദ്രങ്ങളിലാണ് പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ഇൻവിജിലേറ്റർമാരുടെ നിരീക്ഷണത്തിൽ, ഒരു ക്ലാസ് മുറിയിൽ 24 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. പരീക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments