തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് നാളെ നടക്കും. രാജ്യത്താകെ 15.19 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 12 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. ഒരുലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് പരീക്ഷ എഴുതന്‍ തയ്യാറെടുക്കുന്നത്.
അതേസമയം പരീക്ഷ ഹാളില്‍ എത്തുന്ന കുട്ടികള്‍ ദേശീയ പരീക്ഷാ ഏജന്‍സിയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ഹാള്‍ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും കൊണ്ടു വരണം. കൂടാതെ ഹാള്‍ ടിക്കറ്റിലുള്ള അതേ ഫോട്ടോയും കൈവശം വയ്ക്കണം. ഹീല്‍ ചെരുപ്പും മുഴുവന്‍ കൈയ്യുള്ള വസ്ത്രങ്ങളും പാടില്ല. ആണ്‍ക്കുട്ടികള്‍ ഷൂ ധരിക്കാന്‍ പാടില്ല.പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പായി ഹാളില്‍ പ്രവേശിക്കണം.
720 മാര്‍ക്കിന്റെ പരീക്ഷയില്‍ മൊത്തം 180 ചോദ്യങ്ങളാണുള്ളത്. കെമിസ്ട്രി വിഷയങ്ങളില്‍ 45 വീതവും ബയോളജിയില്‍ 90 ചോദ്യളും ഉണ്ടാകും.
ഒരു ചോദ്യത്തിന് നാല് മാര്‍ക്കാണ്. തെറ്റായ ഓരോ ഉത്തരത്തിനും ഒരു മാര്‍ക്ക് കുറയ്ക്കും. ജൂണ്‍ 5നാണ് ഫലം പുറത്തു വരിക.
Post Your Comments