ThiruvananthapuramKeralaNattuvarthaLatest NewsNews

എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തീരുമാനം

തിരുവനന്തപുരം: എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തീരുമാനം. ഇതിന്റെ ഭാഗമായുളള ധാരണാപത്രം ഇപ്പോള്‍ ഒപ്പുവെയ്‌ക്കേണ്ടെന്ന് കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തിരുമാനിച്ചു. വിവാദമായ എഐ ക്യാമറ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറാന്‍ ആലോചിക്കുന്നുവെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനിടെയാണ്, പിഴ ഈടാക്കേണ്ടെന്ന നിര്‍ണായക തിരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമമായി തിരുമാനമെടുത്ത ശേഷം മതി, പിഴ ഈടാക്കുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാര്‍ എന്നാണ് നിലവിലെ തീരുമാനം.

നിലവിൽ എഐ ക്യാമറ ഇടപാടില്‍ സർക്കാരിന് കൈ പൊള്ളിയിരിക്കുകയാണ്. അതിനിടയില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ ജനങ്ങളിൽ നിന്നും വൻ തുക പിരിച്ചെടുക്കാൻ തുനിഞ്ഞാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് പിഴ ഈടാക്കേണ്ടന്ന തിരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. അതിനാൽ റോഡുകളിലെ ചെക്കിംഗ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് തിരുമാനിക്കുകയായിരുന്നു.

വയറിളക്കം ബാധിച്ച് 13 വയസ്സുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

സംസ്ഥാനമാകെ സ്ഥാപിച്ചിട്ടുള്ള 726 എഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ പരിവാഹന്‍ സോഫ്റ്റുവയര്‍ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. ആദ്യമാസത്തിൽ പിഴ ഈടാക്കാതെ ബോധവല്‍ക്കരണം നടത്തിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് തിരുമാനിച്ചതോടെ, കെല്‍ട്രോണ്‍ വെട്ടിലായി.

പിഴചുമത്താതെ നോട്ടീസ് പ്രിന്റെടുത്ത് രജിസ്‌ട്രേഡ് തപാലില്‍ അയക്കാനുള്ള ചിലവ് വഹിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലന്നും അത് മോട്ടോര്‍ വാഹന വകുപ്പ് വഹിക്കണമെന്നും കെല്‍ട്രോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, കരാര്‍ പ്രകാരം ഇത് കെല്‍ട്രോണിന്റെ ജോലിയാണെന്ന് പറഞ്ഞു മോട്ടോര്‍ വാഹന വകുപ്പ് തടിതപ്പി. ഇതോടെയാണ് ധാരണാ പത്രം ഒപ്പിടണ്ട എന്ന തിരുമാനത്തിലെത്തിയത്.

കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷം: കൊല്ലത്ത് യുവതി ഭർത്താവിനെ മൺവെട്ടി കൊണ്ട് അടിച്ചുകൊന്നു

ഇതിനിടെ, ക്യാമറ ഇടപാടില്‍ നടന്ന അഴിമതിയും അതില്‍ മുഖ്യമന്ത്രിയുടെ കുടുബാംഗങ്ങള്‍ക്കുള്ള പങ്കുമെല്ലാം ചര്‍ച്ചാ വിഷയമായിരുന്നു. ഇതോടെ, നിലവില്‍ ക്യാമറയുമായി ബന്ധപ്പെട്ടുള്ള ഒരു നടപടിയും വേണ്ടെന്ന് സര്‍ക്കാര്‍ തിരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button