KeralaLatest NewsNews

പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കാന്‍ 18 ലക്ഷം രൂപ അനുവദിച്ചു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്.

Read Also: താന്‍ ഒളിവിലല്ല, ഹോസ്റ്റലിലുണ്ട്: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദിവസം മുതല്‍ കാണാതായ വിദ്യാര്‍ഥി

സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. വീഡിയോ തയ്യാറാക്കാന്‍ ഏജന്‍സികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. 18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്

നവകേരള സദസ്സിന്റ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വച്ച വകയില്‍ 2കോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 കോടിക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആര്ടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയും ആണ് ചെലവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button