മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ തിരികെ ലഭിച്ചു. നിലവിൽ, പത്തോളം സ്ഥലത്ത് നിന്നുള്ള സിഗ്നലുകളാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്നത്. അന്റിന ഉപയോഗിച്ച് അരിക്കൊമ്പനെ ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ ഇന്നലെ മുതൽ തന്നെ വനം വകുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ, അരിക്കൊമ്പൻ ഉൾക്കാടുകളിലേക്ക് പോയതോടെ സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു.
കേരള- തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ അരിക്കൊമ്പൻ സഞ്ചരിക്കുന്നതാണ് സൂചന. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായത്. പിന്നീട് കേരള വനംവകുപ്പിന്റെയും, തമിഴ്നാട് വനംവകുപ്പിന്റെയും നേതൃത്വത്തിൽ അതിർത്തി മേഖലയിൽ നിരീക്ഷണം ഊർജ്ജിതമാക്കിയിരുന്നു. അതേസമയം, ചിന്നക്കനാലിൽ കാട്ടാനക്കൂട്ടങ്ങളുടെ തലവനായി ചക്കക്കൊമ്പൻ എത്തിയിട്ടുണ്ട്. അരിക്കൊമ്പൻ പോയതിന് പിന്നാലെയാണ് ചക്കക്കൊമ്പൻ എത്തിയത്.
Also Read: ഹൃദയാരോഗ്യത്തിന് മഞ്ഞൾ… അറിയാം ഗുണങ്ങള്‍
Post Your Comments