KeralaLatest NewsNews

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി, ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു എന്നതിനുള്ള തെളിവായി ഫോണ്‍ സംഭാഷണം

റാന്നി: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകള്‍ പുറത്ത്. റേഞ്ച് ഓഫീസര്‍ ജയനും പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം കഞ്ചാവ് ചെടികള്‍ പിഴുതെറിഞ്ഞു എന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദ്യത്തിന് മറുപടിയില്ല. ഗ്രോബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ വാച്ചറെ പറഞ്ഞുവിടാന്‍ നില്‍ക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Read Also: കപ്പലടിച്ച് പാലം തകർന്നു; വാഹനങ്ങൾ നദിയിൽ, ഗതാഗതം വഴി തിരിച്ചുവിട്ടു

ഇതിനിടെ തന്നെ കഞ്ചാവ് കേസില്‍ തന്നെ കൊടുക്കാന്‍ ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. പ്ലാച്ചേരി സ്റ്റേഷനില്‍ ആ സമയമില്ലാതിരുന്ന ഉദ്യോഗസ്ഥയുടെ പേര് റിപ്പോര്‍ട്ടില്‍ എഴുതിയത് റേഞ്ച് ഓഫീസറാണ്. റേഞ്ച് ഓഫീസര്‍ ജയനെതിരെ പരാതി നല്‍കിയതിനാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ 24 നോട് പറഞ്ഞു. റെയിഞ്ച് ഓഫീസര്‍ തന്റെ ഫോണ്‍ രേഖകള്‍ അടക്കം ചോര്‍ത്താന്‍ ശ്രമിച്ചെന്നും ഇവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button