Latest NewsKeralaNews

അരിക്കൊമ്പൻ ഇപ്പോഴെവിടെ? ‘സസുഖം ജീവിക്കുന്നു, ആശങ്ക വേണ്ട’ – പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കുമെന്ന് വനം മന്ത്രി

കൊച്ചി: കേരളത്തിൽ നിന്നും നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ സുഖമായി ജീവിക്കുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ശല്യം തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച വിജയം ഉണ്ടാകുമെന്നും രാജ്യത്ത് മതന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമമെന്നും എ കെ ശശീന്ദ്രൻ ആരോപിച്ചു.

‘സംസ്ഥാനത്ത് 150% വനവിസ്തൃതി വർദ്ധിച്ചു. ഫോറസ്റ്റ് സ്റ്റേഷൻ വർദ്ധിപ്പിക്കണം. മഞ്ഞക്കൊന്ന ഉൾപ്പടെ നീക്കം ചെയ്യും. പടയപ്പയെ ഉൾക്കാട്ടിലേക്ക് അയക്കാനാണ് ശ്രമിക്കുന്നത്. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ അയച്ചിട്ടുണ്ട്. മയക്കുവെടി വെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. എല്ലാ ശ്രമവും പരാജയപ്പെട്ടാൽ മാത്രമെ മയക്കുവെടി വെക്കൂ. അരിക്കൊമ്പൻ സസുഖം ജീവിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തമിഴ്നാട് കൃത്യമായി വിവരം നൽകുന്നുണ്ട്. അരിക്കൊമ്പനെ പറ്റി ആശങ്ക വേണ്ട’, മന്ത്രി പറഞ്ഞു.

അതേസമയം, മാട്ടുപ്പെട്ടിയിൽ പടയപ്പ ഇന്നും ജനവാസ മേഖലയിലെത്തി വഴിയോരത്തെ കടകൾ തകർത്തു. ആന നിലവിൽ തെന്മല എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്നാണ് വനം വകുപ്പ് പറയുന്നത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button