എറണാകുളം: മുണ്ടംവേലിയിൽ നിർമാണ തൊഴിലാളിക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ദാരുണാന്ത്യം. മുണ്ടംവേലി ചെറുപറമ്പിൽ സി.ടി. ജോസഫ് (48) ആണ് മരിച്ചത്.
ജോലി ചെയ്തുകൊണ്ടിരുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ജോസഫും മറ്റ് രണ്ട് തൊഴിലാളികളും നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments