പൂച്ചാക്കൽ: കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി പള്ളിപ്പറമ്പ് ജോൺസൺ (35) ആണ് പിടിയിലായത്. പൂച്ചാക്കൽ പൊലീസാണ് പിടികൂടിയത്.
ഇന്നലെയാണ് സംഭവം. ഇയാൾ അരൂക്കുറ്റിയിൽ മത്സ്യം കച്ചവടം നടത്തിയിരുന്ന സ്ത്രീക്ക് നൂറ് രൂപയുടെ കള്ളനോട്ട് നൽകി. സംശയം തോന്നിയ ഇവർ ബഹളം വച്ചപ്പോൾ നാട്ടുകാർ ഇയാളെ തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന്, പൊലീസ് പരിശോധനയിൽ ഇയാളിൽ നിന്നും 200, 500,100 രൂപകളുടെ കള്ളനോട്ടുകൾ കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ നോട്ടുകൾ തയ്യാറാക്കുന്നതിനു സൂക്ഷിച്ചിരുന്ന ഫോട്ടോ കോപ്പി മെഷീൻ, കട്ടിംഗ് മെഷീൻ ഉൾപ്പെടെ കണ്ടെടുത്തു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments