Latest NewsKeralaNews

സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ആലപ്പുഴ: സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിലാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടത്.

ഹരിപ്പാട് സ്വദേശിയാണ് ഹരികൃഷ്ണൻ. ഇദ്ദേഹം പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്.

ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഹരികൃഷ്ണൻ അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഹരികൃഷ്ണനെതിരെ വിജിലൻസ് കേസുകൾ നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button