AlappuzhaNattuvarthaLatest NewsKeralaNews

കാ​റി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് പാ​ട്ടു​കു​ള​ങ്ങ​ര ക​ട​മ്മാ​ട്ടു​വെ​ളി സു​രേ​ന്ദ്ര​ൻ (58) ആ​ണ് മ​രി​ച്ച​ത്

തു​റ​വൂ​ർ: കാ​റി​ടി​ച്ചു സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് പാ​ട്ടു​കു​ള​ങ്ങ​ര ക​ട​മ്മാ​ട്ടു​വെ​ളി സു​രേ​ന്ദ്ര​ൻ (58) ആ​ണ് മ​രി​ച്ച​ത്.

Read Also : നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്, പ്രതി അറസ്റ്റില്‍

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 5.30-ന് ദേ​ശീ​യപാ​ത​യി​ൽ എ​ര​മ​ല്ലൂ​ർ മോ​ഹം ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആണ് അ​പ​ക​ടം നടന്നത്. ചേ​ർ​ത്ത​ല ഭാ​ഗ​ത്തു നി​ന്നും വ​ട​ക്കോ​ട്ടു പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​യി​ലി​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലൂ​ടെ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സു​രേ​ന്ദ്ര​നെ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​രേ​ന്ദ്ര​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ​രേ​ത​ൻ ക്ഷീ​ര ക​ർ​ഷ​ക​നും പാ​ച​ക തൊ​ഴി​ലാ​ളി​യു​മാ​യി​രു​ന്നു ഭാ​ര്യ: പു​ഷ്പ, മ​ക്ക​ൾ: ഉ​ണ്ണി, ക​ണ്ണ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button