Latest NewsKeralaNews

നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്, പ്രതി അറസ്റ്റില്‍

തൃശൂർ: നാല് കൊല്ലം മുമ്പ് മുങ്ങി മരിച്ച യുവാവിന്റേത് കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18ന് കൊല്ലപ്പെട്ടത്. രാജേഷ് കുന്നംകുളത്തിനടുത്തെ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് വ‍ർഷങ്ങൾക്കു മുമ്പ് നടന്നത് കൊലപാതകമാണെന്ന് തെളിയുന്നത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷാണ് ഇപ്പോൾ അറസ്റ്റിലായത്.

സംഭവ സമയത്ത് സലീഷിന്റെ മൊബൈൽ പുഴയിൽ വീണിരുന്നു. രാജേഷിനോട് മൊബൈൽ ആവശ്യപ്പെട്ടിട്ടു നൽകിയിയില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് പ്രതി രാജേഷിനെ തള്ളിയിട്ടത്.

മദ്യലഹരിയിലായിരുന്നു ഇരുവരുമെന്ന് പൊലീസ് പറയുന്നു. വർഷങ്ങളായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button