
പെരിന്തൽമണ്ണ: ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ച് വില്ക്കാന് ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റിൽ. അലനല്ലൂര്‍ കാപ്പ് കാഞ്ഞിരത്തിങ്ങല്‍ മുഹമ്മദ് മിസ്ഫിർ (21), തേലക്കാട് ഓട്ടക്കല്ലന്‍ മുഹമ്മദ് റിന്‍ഷാൻ (22), അരക്കുപറമ്പ് പള്ളിക്കുന്ന് വിഷ്ണു (21), വേങ്ങൂര്‍ മുഹമ്മദ് മുര്‍ഷിദ് (22) എന്നിവരെ മാനത്തുമംഗലം ബൈപാസ് ജങ്ഷനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : അച്ഛനെ മാറി മാറി ചുംബിച്ച് അമൃതയും അഭിരാമിയും, പൊട്ടിക്കരഞ്ഞ് അമ്മ; സുരേഷ് ഓർമ്മയാകുമ്പോൾ
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ഏജന്റുമാരില്‍ നിന്ന് ഓണ്‍ലൈന്‍ പണമിടപാട് വഴി ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകള്‍ കാരിയര്‍മാര്‍ മുഖേന നാട്ടിലെത്തിച്ച് വില്‍ക്കുന്ന ചെറുസംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇത്തരം സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
സി.ഐ സി. അലവി, എസ്.ഐ എ.എം. യാസിര്‍, ജയേഷ്, ഹരിലാല്‍, സോവിഷ്, ജില്ല ആന്റി നാര്‍കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments