KeralaLatest NewsNews

മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയും പിടിച്ചുപറിച്ചും അല്ല ജനങ്ങള്‍ക്ക് വിഷു കൈനീട്ടം നല്‍കുന്നത് : സുരേഷ് ഗോപി

അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ വായ അടയ്ക്കാനാകില്ല, ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകും

തൃശൂര്‍: പണം കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി. മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയും അല്ല വിഷു കൈനീട്ടം നല്‍കുന്നത്. അറുപത്തി നാലാം വയസ്സില്‍ കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിച്ച് കിട്ടിയ പണമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. നാട്ടികയിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശകര്‍ പറയുന്നുണ്ട് അടുത്ത വര്‍ഷം ഇത് നടക്കില്ലെന്ന്. ശരിയാണ് അടുത്ത വര്‍ഷം ഈ സമയം ഇലക്ഷനാണ്. അപ്പോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആര്‍ക്കും കൈമാറാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെ കാശുണ്ടാക്കുന്നത്. ജയരാജന്റെ സിനിമയില്‍ നാല് ഫൈറ്റാണ് ഇപ്പോള്‍ ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിക്കുന്ന കാശെടുത്താണ് ഞാന്‍ ചെലവാക്കുന്നത്. ഇത് ഇന്‍കംടാക്സിന്റെയും ട്രസ്റ്റിന്റെയും കണക്കിലുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. ദൈവത്തില്‍ വിശ്വാസമൂന്നി ഞാന്‍ മുന്നോട്ട് പോകും. ഇതൊന്നും ഇല്ലാത്തവര്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും’, സുരേഷ് ഗോപി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button