
കട്ടപ്പന: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിന്‍ (24) ആണ് അറസ്റ്റിലായത്.
Read Also : ഖര മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ സർക്കാറിന്റെ തീരുമാനം അറിയിക്കണം, നിർദ്ദേശവുമായി ഹൈക്കോടതി
കട്ടപ്പനയില്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. സുരേഷും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളില്‍നിന്നു 150 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Also : ശ്രീനിവാസൻ പലരുടെയും ജീവിതം തകർത്ത കഥകളെക്കുറിച്ച് ഒരു പുസ്തകം തന്നെ ഞാൻ എഴുതാം – ശാന്തിവിള ദിനേശ്
എക്സൈസ് ഉദ്യോഗസ്ഥരായ മനോജ് സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍ സജിമോന്‍ ജി. തുണ്ടത്തില്‍, ജോസി വര്‍ഗീസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിന്സണ്, ബിജുമോന്, വനിത സിവില്‍ ഓഫീസര്‍ ബിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments