KeralaLatest NewsNews

ഖര മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ സർക്കാറിന്റെ തീരുമാനം അറിയിക്കണം, നിർദ്ദേശവുമായി ഹൈക്കോടതി

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലെ മാലിന്യ സംസ്കരണ സംവിധാനം വിലയിരുത്തിയതിനു ശേഷമാണ് അന്തിമ തീരുമാനം അറിയിക്കേണ്ടത്

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ സമഗ്ര ഖര മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ സർക്കാർ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി. ഏപ്രിൽ 30- നകം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിക്ക് മുമ്പാകെ അറിയിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ജസ്റ്റിസ് എസ്.വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്.

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലെ മാലിന്യ സംസ്കരണ സംവിധാനം വിലയിരുത്തിയതിനു ശേഷമാണ് അന്തിമ തീരുമാനം അറിയിക്കേണ്ടത്. സർക്കാരിന്റെ തീരുമാനങ്ങൾ അനുസരിച്ച് ഖര മാലിന്യ സംസ്കരണത്തിന് തുടർനടപടികൾ സ്വീകരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ആറ് കോർപ്പറേഷനുകളിലെയും സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകേണ്ടതാണ്. ഇതിനോടൊപ്പം തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളുടെ പ്രവർത്തനവും വിശദീകരിക്കേണ്ടതുണ്ട്. ഏപ്രിൽ 30-നകം തെളിവുകൾ സഹിതം വിശദീകരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button