PalakkadKeralaNattuvarthaLatest NewsNews

ജലീൽ ഭീകരവാദിയാണെന്ന ബിജെപി നേതാവിന്റെ പരാമർശം ഗുരുതര അക്ഷേപം: നിയമപരമായി നേരിടണമെന്ന് വിടി ബൽറാം

പാലക്കാട്: ചാനൽ ചർച്ചയിൽ മുൻ മന്ത്രി കെടി ജലീലിനെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വിടി ബൽറാം. ബിജെപി നേതാവ് പൊതു പ്ലാറ്റ്ഫോമിൽ നടത്തിയ അങ്ങേയറ്റം ഗുരുതര അക്ഷേപത്തിനെതിരെ ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പോലീസോ നിയമനടപടി സ്വീകരിക്കുന്നു​വെങ്കിൽ പിന്തുണ നൽകുമെന്നും ബൽറാം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എന്റെ അയൽനാട്ടുകാരനും പത്ത് വർഷം നിയമസഭയിലെ സഹപ്രവർത്തകനുമായിരുന്ന ഡോ. കെടി ജലീൽ ഒരു “ഭീകരവാദി”യാണെന്ന അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ല. അദ്ദേഹത്തേക്കുറിച്ച് ബിജെപി നേതാവ് ഒരു പൊതു പ്ലാറ്റ്ഫോമിൽ നടത്തിയ അങ്ങേയറ്റം ഗുരുതരമായ അക്ഷേപത്തിനെതിരെ ശ്രീ. ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പോലീസോ ഏതെങ്കിലും നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായി മുന്നോട്ടുപോകുകയാണെങ്കിൽ അക്കാര്യത്തിൽ പൂർണ്ണ പിന്തുണ അറിയിക്കുന്നു.

പാർട്ടി അധികാരത്തിൽ വരുമ്പോൾ നാവ് അറുത്തുമാറ്റും: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്

സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാൻ കേരള സർക്കാർ അതിനിരകളാകുന്ന പൗരർക്ക് പിന്തുണയും സഹായവും നൽകണം. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇക്കാര്യത്തിൽ ശ്രീ ജലീൽ തന്നെ മുൻകൈ എടുത്ത് മാതൃക കാട്ടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button