ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ഡോക്ടറെ കാണാന്‍ പോയതിനെ പോലും സമൂഹം മോശമായാണ് കണ്ടത്, എനിക്ക് വയറ്റിലുമായി എന്ന് വരെ പറഞ്ഞു’: ഏയ്ഞ്ചലിൻ

ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 5 ന് തുടക്കമായി. ബിഗ് ബോസ് പുതിയ സീസണിലെ മത്സരാര്‍ഥികളെപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചർച്ച. പതിനെട്ട് മത്സരാര്‍ത്ഥികളാണ് ഷോയിൽ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ഉള്ളവരാണ് ഈ സീസണിലെ ഭൂരിഭാഗം മത്സരാര്‍ത്ഥികളും.

ഒമർ ലുലു സംവിധാനം ചെയ്‌ത ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഏയ്ഞ്ചലിൻ ആണ് അതിൽ പ്രധാനി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലൂടെയാണ് ഏയ്ഞ്ചലിൻ ശ്രദ്ധിക്കപ്പെടുന്നത്. ഏയ്ഞ്ചലിന്റെ ചില തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, ബിഗ് ബോസിൽ ഏയ്ഞ്ചലിൻ തന്റെ ജീവിത കഥ പങ്കുവച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. എന്റെ കഥ എന്ന ടാസ്കിലാണ് ഏയ്ഞ്ചൽ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ഏയ്ഞ്ചലിന്റെ വാക്കുകൾ ഇങ്ങനെ;

ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ അഴിമതി നടത്തുന്നു: കെ സുരേന്ദ്രൻ
‘ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ കണ്ട ഒരു ചേട്ടനുമായി ഞാന്‍ ഇഷ്ടത്തിലായി. അയാള്‍ക്ക് കുറേ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും ഞാൻ ആ സമയത്ത് അയാളെ ഇഷ്ടപ്പെട്ടു. അതിന്‍റെ പേരില്‍ എല്ലാവരും എന്നെ കുറ്റം പറഞ്ഞു. അന്നെനിക്ക് പിസിഓഡി പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നു. അതിന് ഡോക്ടറെ കാണാന്‍ പോയതിനെ പോലും സമൂഹം മോശമായാണ് കണ്ടത്. എനിക്ക് വയറ്റിലുമായി എന്ന് വരെ പറഞ്ഞു. പിന്നീട് ഞാന്‍ എട്ടാം ക്ലാസില്‍ ആയപ്പോള്‍ അമ്മയും ഞാനും അനിയനും കൂടി രാത്രിക്ക് രാത്രി ആരോടും പറയാതെ തൃശ്ശൂർ ടൗണിലേക്ക് താമസം മാറി.

എനിക്ക് ജീവിതത്തില്‍ പല പീഡനങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ ഇത് കഴിയുമ്പോ പലരും ജയിലില്‍ ആകും. എന്നാല്‍ അത് സംഭവിക്കരുത്. അവര്‍ ജയിലില്‍ പോയി ഉണ്ട തിന്ന് ജീവിക്കരുത്. അവര്‍ പുറത്ത് വെച്ച് തന്നെ അനുഭവിച്ച് തീരണം. അബ്യൂസ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാൻ. ആ വ്യക്തിയില്‍ നിന്ന് ഞാൻ അങ്ങനെയൊരു അബ്യൂസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, ഞാന്‍ അത് തുറന്നു പറഞ്ഞിട്ടും സമൂഹം എന്നെയാണ് കുറ്റപ്പെടുത്തിയത്. ഞാനാണ് കുറ്റക്കാരിയായത്.

ശരീരത്തില്‍ നിന്ന് പതിവായി ദുര്‍ഗന്ധമോ? ഒഴിവാക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍…

എന്‍റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. എന്നും എന്‍റെ കൂടെയുണ്ടാകും എന്ന് കരുതിയ അമ്മ പോലും അങ്ങനെ പറഞ്ഞതു കൊണ്ടാണ് സൊസൈറ്റി വെറും …. ആണെന്ന് ഞാന്‍ പറയുന്നത്. ലൈഫിൽ നമ്മൾക്ക് ആരും ഉണ്ടാകില്ല. അതിപ്പോൾ അമ്മ ആയാൽ പോലും നമ്മുടെ കൂടെ ഉണ്ടാകില്ല. നമ്മൾക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ. എന്‍റെ അമ്മയ്ക്ക് പൂര്‍ണ്ണമായും ഒരു അമ്മയാകാന്‍ കഴിഞ്ഞിട്ടില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button