മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ ആറിന് മൂന്ന് ദിവസം മുമ്പാണ് ആവേശകരമായ തുടക്കമായത്. ആദ്യ സീസണിൽ സാബു മോൻ ആയിരുന്നു വിന്നർ. ഏറ്റവും ഒടുവിലത്തേതിൽ അഖിൽ മാരാറും. ഇപ്പോഴിതാ സീസൺ ഒന്നിലെ മത്സരാർത്ഥിയും ആക്ടിവിസ്റ്റുമെല്ലാമായ ദിയ സന ബിഗ് ബോസ് സീസൺ ആറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘ബിഗ് ബോസ് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. അന്ന് അത്രയും നല്ലൊരു പ്ലാറ്റ്ഫോമും സഹമത്സരാർത്ഥികളും ഉണ്ടായിരുന്നിട്ടും എനിക്ക് അത് നന്നായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ഇപ്പോൾ തോന്നാറുണ്ട്. നല്ലൊരു ലക്ഷ്വറി ലൈഫ് തന്ന് ജയിലിൽ ഇട്ടേക്കുന്നത് പോലെയായിരുന്നു ബിഗ് ബോസ് ജീവിതം. ഞങ്ങളുടെ സീസണിലെ എല്ലാവർക്കും നല്ല പേമെന്റ് ഉണ്ടായിരുന്നു. അതുപോലെ ഞങ്ങളെയാണ് ഭക്ഷണം തരാതെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുത്തിയത്.
അതിനുശേഷം വന്ന സീസണുകളിൽ മത്സരാർത്ഥികളുടെ ആരോഗ്യത്തിന് മേക്കേഴ്സ് കുറച്ച് അധികം പ്രാധാന്യം നൽകിയിരുന്നു. ഞങ്ങൾ ഒരു മുട്ടയ്ക്ക് വേണ്ടി വരെ അടിയുണ്ടാക്കിയവരായിരുന്നു. സീസൺ ആറിന്റെ പാറ്റേൺ എനിക്ക് ഇഷ്ടമാണ്. എല്ലാ സീസണുകളും വെച്ച് നോക്കുമ്പോൾ സാബു ചേട്ടനാണ് ഏറ്റവും നല്ല ഗെയിമർ. മണിക്കുട്ടന്റെ വ്യക്തിത്വത്തിനാണ് ആ ട്രോഫി ജനങ്ങൾ നൽകിയത്. സാബു ചേട്ടൻ ഗെയിം കളിച്ച് നേടിയതാണ് ട്രോഫി. കൂടെ നിന്ന കൂട്ടുകാരന് വരെ എട്ടിന്റെ പണികൊടുത്ത് ഗെയിം കളിച്ചയാളാണ് സാബു ചേട്ടൻ. സാബു ചേട്ടന്റെ കൂടെ നിന്ന് ഗെയിം കളിക്കാൻ എന്റെ അഭിപ്രായത്തിൽ ഇവിടെയുണ്ടായ ഒരു രാജക്കന്മാരെ കൊണ്ടും പറ്റില്ല.
‘അഖിൽ ഞങ്ങളുടെ സീസണിലായിരുന്നുവെങ്കിൽ ഓടിയേനെ… അഖിലിന് പറ്റത്തൊന്നുമില്ല. അഖിൽ സംസാരിക്കും ആ ക്യാരക്ടറിൽ നിന്ന് തന്നെ ലൂപ്പായികൊണ്ടിരിക്കും. അല്ലാതെ അഖിലിന് അതിന് അകത്ത് നിന്ന് രാജാവാകാൻ പറ്റുമായിരുന്നുവെന്ന് വിശ്വസിക്കുന്നില്ല. മറ്റുള്ളവരെ വെട്ടി വീഴ്ത്തി മുകളിൽ കയറി വരാൻ അഖിലിന് പറ്റുമായിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ്’, ദിയ സന ബിഗ് ബോസ് സീസണുകളെ വിലയിരുത്തി സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
Post Your Comments