Latest NewsNewsIndia

ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്: മൃതദേഹം കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു

അഹമ്മദാബാദ്: ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി യുവാവ്. അഹമ്മദാബാദിലാണ് സംഭവം. ബാപ്പുനഗർ സ്വദേശിയായ മുഹമ്മദ് മെറാജ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മെറാജിന്റെ സുഹൃത്ത് സുൽത്താൻ സയ്യിദ്, 28 കാരിയായ ഭാര്യ റിസ്വാന എന്നിവർ അറസ്റ്റിലായി.

Read Also: പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 49 വർഷം കഠിനതടവ് – സംഭവം തിരുവനന്തപുരത്ത്

മുഹമ്മദ് മെറാജിന് റിസ്വാനയുമായി ബന്ധമുണ്ടായിരുന്നു. സുൽത്താൻ ഇക്കാര്യം അറിഞ്ഞതോടെ റിസ്വാന മെറാജിൽ നിന്ന് അകന്നു. എന്നാൽ കഴിഞ്ഞ 1 വർഷമായി റിസ്വാനയെ ഇയാൾ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. പിന്നീട് ഇയാൾ റിസ്വാനയെ പീഡിപ്പിക്കുകയും പലപ്പോഴും വിവാഹേതര ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതോടെ റിസ്വാന ഇക്കാര്യം സുൽത്താനെ അറിയിച്ചു. തുടർന്നാണ് ഇരുവരും ചേർന്ന് മൊറാജിനെ കൊലപ്പെടുത്താനുള്ള പ്ലാൻ തയ്യാറാക്കിയത്.

സർപ്രൈസ് സമ്മാനം നൽകാനെന്ന പേരിൽ മെറാജിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. സമ്മാനം വാങ്ങാൻ കണ്ണടച്ച് നിൽക്കുകയായിരുന്ന മെറാജിന്റെ വയറ്റിൽ സുൽത്താൻ വാൾ കൊണ്ട് കുത്തിക്കയറ്റി. മൃതദേഹം പല കഷ്ണങ്ങളാക്കിയ ശേഷം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Read Also: സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു, ഒന്നല്ല അഞ്ചുവട്ടം, മഹാത്മാഗാന്ധി വധത്തിൽ പ്രതിയും ആയിരുന്നു: എം.എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button