PathanamthittaKeralaNattuvarthaLatest NewsNews

ശബരിമലയിൽ കടന്നൽ ആക്രമണം : 12 തീർത്ഥാടകർക്ക് പരിക്ക്

സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അധികൃതർ

പത്തനംതിട്ട: ശബരിമല അയ്യപ്പൻ റോഡിലുണ്ടായ കടന്നൽ ആക്രമണത്തിൽ 12 തീർത്ഥാടകർക്ക് പരിക്കേറ്റു. വഴിയരികിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

Read Also : ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം : കെട്ടിടങ്ങളും വാട്ടർടാങ്കും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു

അതേസമയം, എറണാകുളം ഇടമലയാറിലെ യുപി സ്കൂളിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായി. കാട്ടാന വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു.

സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button