
തൊടുപുഴ: കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തൊടുപുഴയിൽ യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ, കോഴിക്കോട് സ്വദേശിനി സരിഗ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസമായി സനലിനൊപ്പമായിരുന്നു സരിഗ താമസിച്ച് പോന്നിരുന്നത്. ഇവർ താമസിക്കുന്നിടത്ത് നിന്നുമാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.
യുവതി തൊടുപുഴയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്ത് വരികയാണ്. സരിഗയ്ക്കും സനാളിനും കഞ്ചാവ് വിറ്റുകൊണ്ടിരുന്നത് ഇവരുടെ മൂന്ന് സുഹൃത്തുക്കൾ ആയിരുന്നു. നിയമ വിദ്യാർത്ഥികളായ ഇവരെ മൂന്ന് പേരെയും കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സനലിനും യുവതിക്കും കഞ്ചാവ് നൽകിയിരുന്നതായി വിവരം ലഭിച്ചതാണ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയും യുവാവും കുടുങ്ങിയത്.
Post Your Comments