KottayamKeralaNattuvarthaLatest NewsNews

വ്യാ​പാ​രി​യെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : ര​ണ്ടു​പേ​ര്‍കൂ​ടി അറസ്റ്റിൽ

ഉ​ദ​യ​നാ​പു​രം ന​ക്കം​ത്തു​രു​ത്ത് ഭാ​ഗ​ത്ത് ചെ​ട്ടി​ച്ചി​റ പ്ര​വീ​ണ്‍ ജി. ​കു​മാ​ര്‍ (ആ​ലു), പെ​രു​മ്പ​ളം എ​സ്കെ​വി സ്കൂ​ളി​നു സ​മീ​പം ചെ​ട്ടി​പ്പ​റ​മ്പ​ത്ത് ശ്രീ​ജി​ത്ത് (ടു​ട്ടു) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: വൈ​ക്ക​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം വ്യാ​പാ​രി​യെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ര്‍കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി. ഉ​ദ​യ​നാ​പു​രം ന​ക്കം​ത്തു​രു​ത്ത് ഭാ​ഗ​ത്ത് ചെ​ട്ടി​ച്ചി​റ പ്ര​വീ​ണ്‍ ജി. ​കു​മാ​ര്‍ (ആ​ലു), പെ​രു​മ്പ​ളം എ​സ്കെ​വി സ്കൂ​ളി​നു സ​മീ​പം ചെ​ട്ടി​പ്പ​റ​മ്പ​ത്ത് ശ്രീ​ജി​ത്ത് (ടു​ട്ടു) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പതി​നു ഇ​വ​രും സു​ഹൃ​ത്താ​യ ഷ​ലീ​ൽ ഖാ​നും ചേ​ര്‍ന്ന് വൈ​ക്കം സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യെ ചാ​ല​പ​റ​മ്പ് ഭാ​ഗ​ത്തു വാ​ഹ​നം ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പ് വ്യാ​പാ​രി​യെ ക​യ്യേ​റ്റം ചെ​യ്ത​തി​നു ഷ​ലീ​ൽ ഖാ​നെ​തി​രെ വൈ​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ്യാ​പാ​രി പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​വ​ര്‍ സം​ഘം ചേ​ര്‍ന്നു വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

Read Also : ബ്രഹ്മപുരം തീപിടിത്തം: ജൂൺ 5നകം കർമ്മ പദ്ധതി നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

പ​രാ​തിയുടെ അടിസ്ഥാനത്തിൽ വൈ​ക്കം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക​ളി​ലൊ​രാ​ളാ​യ കൊ​ട്ടാ​രം​വീ​ട്ടി​ൽ ഷ​ലീ​ൽ ഖാ​നെ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന ഇ​വ​ർ​ക്കു​വേ​ണ്ടി ജി​ല്ലാ പൊലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ ശ​ക്ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button