
പാലക്കാട് : കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. പാലക്കാട് ശിരുവാണിയില്‍ കടുവയെകൊന്ന കേസിലെ പ്രതികളായ പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് കീഴടങ്ങിയത്.
ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണാര്‍ക്കാട് വനംവകുപ്പ് ഓഫീസിലാണ് പ്രതികള്‍ കീഴടങ്ങിയത്.
Post Your Comments